മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും തിരിച്ചെത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് കേരളത്തില്‍ തിരിച്ചെത്തി. പുലര്‍ച്ചെ 3.30 ന് ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് ഫ്‌ളൈറ്റിലാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ 18 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയെത്തിയത്.

മടങ്ങിയെത്തിയ സാഹചര്യത്തില്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മുഖ്യമന്ത്രി സജീവമാവും. 12 ന് നടക്കുന്ന ഇടത് മുന്നണി കണ്‍വെന്‍ഷനിലും പങ്കെടുക്കും. കഴിഞ്ഞ മാസം 24 നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്.

Comments

COMMENTS

error: Content is protected !!