KERALAMAIN HEADLINES
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് (ബുധനാഴ്ച) എഴുപത്തിയെട്ടാം പിറന്നാൾ
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ബുധനാഴ്ച എഴുപത്തിയെട്ടാം പിറന്നാൾ. ഇത്തവണയും പ്രത്യേക ആഘോഷങ്ങളൊന്നും ഉണ്ടാകില്ല. വീട്ടിൽ മധുരവിതരണം മാത്രമാണുണ്ടാവുക.
ബുധനാഴ്ചരാവിലെ മന്ത്രിസഭായോഗത്തിലും വിവിധ പദ്ധതികളുടെ അവലോകനയോഗത്തിലും പൊതു പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും.
ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് പിണറായി വിജയന്‍റെ പിറന്നാൾ. എന്നാൽ യഥാർത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയൻ തന്നെയായിരുന്നു അറിയിച്ചത്.
Comments