മുപ്പത്തിയേഴ് വയസിനിടെ പ്രസവിച്ചത് ഏഴുതവണ’; തൈക്കാട് ആശുപത്രിയിൽ നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കുഞ്ഞിന്റെ അമ്മ അറസ്റ്റിൽ
തൈക്കാട് ആശുപത്രിയിൽ നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കുഞ്ഞിന്റെ അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശിനി അഞ്ജുവിനെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. മാരായമുട്ടത്തെ ഒരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു അഞ്ജു.
ഇവരുടെ ആൺസുഹൃത്തിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാളെ ചോദ്യം ചെയ്‌തിലൂടെയാണ് അഞ്ജു മാരായമുട്ട ഒളിലിൽ കഴിയുകയാണെന്ന് മനസിലായത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് കുട്ടിയ വിറ്റതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
37 വയസിനുള്ളിൽ ഏഴ് കുട്ടികളെ പ്രസവിച്ചുവെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. ഇതിൽ രണ്ട് കുട്ടികൾ ഇവരുടെ ആദ്യ ഭർത്താവിന്റെ കൂടെയും മൂന്ന് കുട്ടികൾ ഇവരുടെ ഒപ്പവും ഒരു കുട്ടി മരിച്ചു പോവുകയും ഒരു കുട്ടിയെ വിൽക്കുകയും ചെയ്‌തുവെന്ന് ഇവർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇതിൽ പൊലീസ് വിശദമായി അന്വേഷിക്കും.
കുട്ടിയെ വിറ്റു എന്ന കുറ്റത്തിന് യുവതിയെ അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്യാനാണ് തീരുമാനം. തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്കാണ് പ്രസവിച്ച് നാലാം ദിവസം കൈമാറിയത്. ഏഴാം മാസമാണ് അഞ്ജു തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടിയത്. ആ സമയത്ത് തന്നെ ആശുപത്രിയില്‍ നല്‍കിയത് കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയുടെ പേരും വിലാസമാണെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു.
ഏപ്രില്‍ ഏഴിനാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ആശുപത്രിയില്‍ വെച്ചു തന്നെ കുഞ്ഞിനെ കൈമാറിയെന്നാണ് വാങ്ങിയ കരമന സ്വദേശിയായ സ്ത്രീ പറയുന്നത്. പല തവണയായി മൂന്നു ലക്ഷം രൂപ പ്രതിഫലമായി നല്‍കിയെന്നും ഇവര്‍ പറയുന്നു