മൂടാടി ഗ്രാമപഞ്ചായത്തിലെ പെരൂതയിൽ – വാളാർകുനി തോട് നവീകരിച്ചു

മൂടാടി ഗ്രാമപഞ്ചായത്തിലെ 13,14,16 വാർഡുകളിലൂടെ ഒഴുകുന്ന പെരൂതയിൽ – വാളാർകുനി തോട് തെളിനീരൊഴുകും നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചു. വർഷങ്ങളായി മണ്ണും മാലിന്യങ്ങളും നിറഞ്ഞ് തോട്ടിലെ നീരൊഴുക്ക് തടസപ്പെട്ടിരുന്നു. നന്തി ഭാഗത്തുനിന്ന് ഒഴുകി വരുന്ന വെള്ളം ഈ തോട്ടിലൂടെ ചക്കര വഴി അകലാ പുഴയിലേക്കാണ് ഒഴുകിയിരുന്നത്. വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതിനാൽ മഴക്കാലത്ത് വലിയ വെള്ളക്കെട്ട് ഈ ഭാഗത്ത് രൂപപ്പെടാറുണ്ട്.

നവീകരണ പ്രവൃത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എം.കെ മോഹനൻ, വാർഡ് മെമ്പർമാരായ കെ. സുമതി, പപ്പൻ മൂടാടി, ഹരിത കേരള മിഷൻ ജില്ലാ കോ-ഓഡിനേറ്റർ പി. പ്രകാശ്, പി.വി.ഗംഗാധരൻ എന്നിവർ പങ്കെടുത്തു.

വി.ടി മനോജ്, വിജീഷ് , കെ. ബാബു, വത്സല, ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും യുവജനങ്ങളും നവീകരണ പ്രവൃത്തിയിൽ അണിനിരന്നു.

Comments

COMMENTS

error: Content is protected !!