ANNOUNCEMENTSSPECIAL
മൂന്നാം തരംഗം കുട്ടികളെക്കുറിച്ച് അമിത ആശങ്ക വേണ്ട
കുട്ടികളില്‍ ഉയര്‍ന്ന സീറോ പോസിറ്റിവിറ്റി ഉള്ളതു കാരണം മൂന്നാം തരംഗത്തിൽ അവർക്ക് പ്രത്യേകമായ ഭീഷണിയില്ലെന്ന് പഠനം. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെയും ലോകാരോഗ്യസംഘടനയുടെയും പഠനങ്ങൾ ഇത് ആവർത്തിക്കുന്നു. വൈറസുകളോട് സ്വാഭാവിക പ്രതിരോധം സൃഷ്ടിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ആണ് സീറോ പോസിറ്റിവിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
അഞ്ച് സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തില്‍ പതിനായിരം കുട്ടികളിലാണ് പഠനം നടത്തിയത്. ഇതിന് എയിംസിന്റെ എത്തിക്സ് കമ്മിറ്റിയുടെയും പഠനത്തില്‍ പങ്കെടുത്ത സ്ഥാപനങ്ങളുടെയും അംഗീകാരവും ലഭിച്ചിട്ടുമുണ്ട്. പഠനത്തിന് വിധേയമാക്കിയ 4509 പേരില്‍, 700 പേര് 18 വയസ്സിനു താഴെയുള്ളവരാണ്. 3809 പേര് പതിനെട്ടു വയസ്സുള്ളവരാണ്.
Comments