CALICUT
മൃഗസംരക്ഷണ മേഖലയില്‍ ഒരു കോടി 6 ലക്ഷം രൂപയുടെ നഷ്ടം
ജില്ലയില്‍ മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടായത് പ്രാഥമിക കണക്കുക്കള്‍ പ്രകാരം ഒരു കോടി 6 ലക്ഷം രൂപയുടെ നഷ്ടം. അടിയന്തര പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി 26 പഞ്ചായത്തുകളിലെ ക്യാമ്പുകളില്‍ മൃഗസംരക്ഷണ വകുപ്പ് രണ്ട് ലക്ഷം രൂപ അനുവദിച്ചു.
പ്രളയ ദുരിതം അനുഭവിക്കുന്ന ഉരുക്കള്‍ക്ക് ഫോഡര്‍ ബ്ലോക്കുകള്‍, ധാതുലവണ മിശ്രിതം, കാലിത്തീറ്റ എന്നിവയുടെ വിതരണം പുരോഗമിച്ചു വരികയാണ്.
മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് ഉണ്ടായ എല്ലാ നഷ്ടങ്ങളുടെയും കണക്ക് അടുത്തുള്ള മൃഗാശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
Comments