CALICUTDISTRICT NEWS

രേഖാചിത്രകാരൻ ഇ രാജീവിന്റെ ക്യാരിക്കേച്ചർ എക്സിബിഷൻ ആരംഭിച്ചു

പൊന്നാനി :രേഖാചിത്രകാരൻ ഇ രാജീവിന്റെ ക്യാരിക്കേച്ചർ എക്സിബിഷൻ ചാർകോൾ ആർട്ട്‌ ഗാലറിയിൽ വെച്ച് പ്രശസ്ത സിനിമാ താരം ശ്രീ. വി കെ ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. കവി ഹരിയാനന്ദ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണികണ്ഠൻ പൊന്നാനി സ്വാഗതവും, മഹാകവി ഇടശ്ശേരിയുടെ മകൻ ഡോക്ടർ ഇ ദിവാകരൻ, സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ഡയറക്ടർ സന്തോഷ്‌ ആലംകോട്, കവി ഇബ്രാഹിം പൊന്നാനി എന്നിവർ ആശംസകൾ അർപ്പിച്ചു. ഇ. രാജീവ്‌ നന്ദി രേഖപെടുത്തി.

പൊന്നാനി ഏ വ. ഹയർ സെക്കന്ററി സ്കൂളിന് സമീപം, ന്യൂ എൽ പി സ്കൂൾ റോഡിലുള്ള ചാർകോൾ ആർട്ട്‌ ഗാലറിയിൽ രാവിലെ 11 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് പ്രദർശനം. ഈ മാസം 24 വരെയാണ് പ്രദർശനം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button