മെയ് 26 കർഷകർ കരിദിനമായി ആചരിക്കും.

കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ തുടരുന്ന പ്രക്ഷോഭം ആറുമാസം തികയുന്ന മേയ് 26 കരിദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച. കരിദിനാചരണത്തിന് 12 പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചു.മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാതെ സമരത്തിൽ നിന്ന് ഒരടി പിന്നോട്ടില്ല എന്നാണ് കർഷകരുടെ നിലപാട്.

സോണിയഗാന്ധി, ശരദ് പവാർ, എച്ച്.ഡി. ദേവഗൗഡ, സീതാറാം യെച്ചൂരി, മമത ബാനർജി ഉദ്ധവ് താക്കറെ, എം.കെ സ്റ്റാലിൻ, ഹേമന്ദ് സോറൻ, ഫാറൂഖ് അബ്ദുല്ല, അഖിലേഷയാദവ്, തേജസ്വി യാദവ്, ഡി.രാജ എന്നിവർ കരിദിനാചരണത്തിന് പിന്തുണ പ്രഖ്യാപിച്ചു.

Comments

COMMENTS

error: Content is protected !!