പേടിവേണ്ട ഉമറിൻ്റെ ഡ്രാഗൺ പഴങ്ങൾ തന്നെ

മലപ്പുറം ജില്ലയിലെ വറ്റല്ലൂര്‍ പൊരുന്നന്‍ പറമ്പിലെ ഉമ്മര്‍കുട്ടിയുടെ ഫാമിലേക്ക് മെക്‌സിക്കന്‍ പഴം കാണാനും വാങ്ങാനും നിരവധിപേരാണ് എത്തുന്നത്. ജൈവരീതിയിലുള്ള അക്കോഫോണിക്ക് ഫാമിലാണ് ഡ്രാഗണ്‍ ഫ്രൂട്ട് വിളവെടുപ്പ് ആരംഭിച്ചിരിക്കുന്നത്.

എട്ടുവര്‍ഷം മുമ്പ് ഗള്‍ഫില്‍ നിന്നുവന്ന് പല കൃഷികളും ചെയ്തതിന് ശേഷമാണ് ഉമ്മര്‍ ഡ്രാഗണിലേക്ക് തിരിയുന്നത്. മരുഭൂമിയില്‍ വളരുന്ന ഈ സുന്ദരന്‍ കേരളത്തിന്റെ കാലാവസ്ഥയിലും യഥേഷ്ടം വളരുമെന്ന് വൈകാതെ തെളിയിച്ചു. 65 ഓളം ഇനങ്ങളുള്ള ഡ്രാഗന്റെ 15 രാജ്യങ്ങളിലെ ഇനങ്ങള്‍ ഉമ്മറിന്റെ കൈയിലുണ്ട്. നല്ലൊരു ആന്റി ഓക്‌സിഡന്റായ ഇതില്‍ വിവിധ വൈറ്റമിനുകള്‍ക്ക് പുറമെ കാല്‍സ്യം, പ്രോട്ടീന്‍, സോഡിയം എന്നിവയും സമൃദ്ധമായി നാരുകളുമുണ്ട്. മധുരം കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്കും കഴിക്കാമെന്നത് ഈ പഴത്തിന്റെ സവിശേഷതയാണ്

മികച്ച ഊര്‍ജ്ജദായിനിയായ ഈ വിരുന്നുകാരന്‍ ഒറ്റത്തവണ നട്ടാല്‍ 25 വര്‍ഷത്തോളം ആയുസ്സുണ്ടെന്നതും ആകര്‍ഷണീയതയാണ്. ആഴ്ചയില്‍ രണ്ടുതവണ മാത്രം നനച്ചുകൊടുത്താല്‍ മതിയെന്നതുകൊണ്ട് വെള്ളക്ഷാമമുള്ളിടത്തും കൃഷി ചെയ്യാം. രണ്ടേക്കര്‍ സ്ഥലത്താണ് വറ്റല്ലൂര്‍ പൊരുന്നന്‍പറമ്പിലെ പറമ്പന്‍ ഉമ്മര്‍കുട്ടി ഡ്രാഗണ്‍ പഴക്കൃഷി നടത്തുന്നത്. ഗ്രീന്‍വാലിയെന്നാണ് തോട്ടത്തിന്റെ പേര്. പ്രശ്‌നം അതല്ല, ഡ്രാഗണ്‍ പഴത്തിന്റെ പൊള്ളുന്ന വിലയാണ്.

കിലോക്ക് 250 രൂപവില. ഒരു പഴത്തിന് എഴുപത് രൂപയോളം വിലവരും. ഡ്രാഗണിനുവേണ്ടി പണം മുടക്കിയാലും നഷ്ടമില്ലെന്നാണ് വിദ്ഗാദാഭിപ്രായം. പോഷകമൂല്ല്യത്തില്‍ അത്രമാത്രം മികവാണ് ഈ പഴത്തിനുള്ളത്. ആന്റി ഓക്‌സഡന്റുകളുടേയും വൈറ്റാമിനുകളുടേയും കലവറയാണ് ഈ വ്യാളീ രൂപന്‍. ജന്മനാട് മെക്‌സിക്കയും മധ്യ ദക്ഷിണ അമേരക്കയുമൊക്കെയാണെങ്കിലും ചൈന,മലേഷ്യ, കംബോഡിയവിയറ്റാനാം തുടങ്ങിയ രാജ്യങ്ങളിലും കള്ളിച്ചെടി വര്‍ഗ്ഗത്തില്‍പ്പെട്ട മധുരപിതായ എന്ന ഈ ഇനം ധാരാളമായി കൃഷി ചെയ്യുന്നു.

മാര്‍ച്ച് അവസാനത്തോടെ പൂവിട്ട് 28 ദിവസംകൊണ്ട് പഴം പൂര്‍ണവളര്‍ച്ചയെത്തും. ഒക്ടോബര്‍ വരെ ഫലം തരും. ചുകപ്പ്, മഞ്ഞ ‚വെള്ള, വയലറ്റ് തുടങ്ങിയ നിറങ്ങളിലൊക്കെ പഴങ്ങള്‍ ലഭ്യമാണ്. മഞ്ഞക്ക് മധുരം കൂടും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഡ്രാഗണ്‍ തൈകള്‍ തേടി ഉമ്മറിന്റെ ഫാമിലേക്ക് ആളുകള്‍ വരുന്നുണ്ട്. പലരും റബ്ബര്‍ ഒഴിവാക്കി ഈ കൃഷി നടത്താന്‍ തുടങ്ങിയതായി ഉമ്മര്‍ പറയുന്നു. ജൈവവളം മാത്രം മതി, കാര്യമായ രോഗങ്ങളും വരുന്നില്ല. കോവിഡ് സാഹചര്യത്തില്‍ ജോലിയില്ലാതെ തിരിച്ചത്തെന്നു പ്രവാസികള്‍ക്കായി സമര്‍പ്പിക്കയാണ് ഉമ്മര്‍ തന്റെ ഗീന്‍വാലി.

Comments

COMMENTS

error: Content is protected !!