CRIMEKOYILANDILOCAL NEWS
മേപ്പയ്യൂരില്‍ പതിമൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ
മേപ്പയൂർ: പതിമൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. മേപ്പയൂർ സ്വദേശിയായ വള്ളിൽ ഇബ്രാഹിം (54) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാർച്ച് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. മേപ്പയൂർ ഗവ ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനി സ്കൂൾ കൗൺസിലറോട് നേരിട്ട് പോയി പീഡന വിവരം പറയുകയായിരുന്നു.
സ്കൂൾ ജാഗ്രതാ സമിതി ഉത്തരവാദിത്തമുള്ള അധ്യാപകരും കൗൺസിലറും റിപ്പോർട്ട് ചെയ്തത് പ്രകാരം സ്കൂളിൽ നിന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതർ മേപ്പയൂർ പൊലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പൊലിസ് കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments