ബാഫക്കി തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്കാരം പി കെ കെ ബാവക്ക്

കൊയിലാണ്ടി: പൊതുപ്രവർത്തന രംഗത്തെ മികച്ച വ്യക്തികൾക്ക് ദുബൈ കെ എം സി സി കൊയിലാണ്ടി നിയോജക മണ്ഡലം ഏർപ്പെടുത്തിയ, ബാഫക്കി തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്കാരം പി കെ കെ ബാവക്ക് സമ്മാനിച്ചു. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് സാദിക്ക് അലി ശിഹാബ് തങ്ങളാണ് സമർപ്പണം നടത്തിയത്. കാപ്പാട് നടന്ന പുരസ്കാര സമർപ്പണ പരിപാടിയിൽ ഖാഇദുൽ ഖൗം – ൽ സയ്യിദ് ഹുസ്സൈൻ ബാഫക്കി അധ്യക്ഷനായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി, ഡോ. എം കെ മുനീർ, സി പി ജോൺ, ഉമ്മർ പാണ്ടികശാല, ടി ടി ഇസ്മയിൽ, ജലീൽ മഷ്ഹൂർ, നാസിം പാണക്കാട്, കെ എം അനസ് എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!