മേപ്പയ്യൂർ വിളയാട്ടൂർ അയ്യറോത്ത് പരദേവതാ ക്ഷേത്ര തിറഉത്സവം കൊടിയേറി

മേപ്പയ്യൂർ:മേപ്പയ്യൂർ വിളയാട്ടൂർ അയ്യറോത്ത് പരദേവതാ ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ ഉത്സവത്തിന് ക്ഷേത്രം മേൽശാന്തി ആയമഠത്തിൽ മുരളീധരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറി ഗണപതിഹോമവും വിശേഷാൽ പൂജകളും നടന്നു. ഫിബ്രവരി 25, 26 തിയ്യതികളിൽ ഗണപതി ഹോമം, വിശേഷാൽ പൂജകൾ, ദുർഗ്ഗാദേവിക്ക് പൂജകൾ, ഗുളികന് നൈവേദ്യം എന്നിവയും ഫിബ്രവരി 27 ന് വിശേഷാൽ പൂജകൾ, ദീപാരാധന, നട്ടത്തിറ എന്നിവയും കരോക്കെ ഗാനമേളയും ഉണ്ടാകും.

ഫിബ്രവരി 28ന് കാലത്ത് മുതൽ ക്ഷേത്രത്തിലെ പതിവ് ചടങ്ങുകൾക്ക് പുറമേ കലശപൂജ , മലയർ കളി, ഇളനീർ വെയ്പ്,ദീപാരാധന, തിരുവായുധം എഴുന്നള്ളത്ത്, തണ്ടാൻ്റെ തിരുകലശം വരവ്, വെള്ളാട്ടം, വെള്ളകെട്ട്, പരദേവതയുടെ തിറ തുടർന്ന് മാർച്ച് 1 ന് കാലത്ത് വാളകം കൂടുന്നു. ഉത്സവദിവസം പ്രഭാത ഭക്ഷണം ഉച്ചയ്ക്ക് പ്രസാദ ഊട്ട് എന്നിവയും ഉണ്ടാകും.

ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് സി എം ബാബു, സെക്രട്ടറി സുരേഷ് ആർ, രക്ഷാധികാരികളായ ടി എ നാരായണൻ നമ്പ്യാർ, എ രാഘവൻ നമ്പ്യാർ, ദാമോദരൻ നമ്പ്യാർ, ഗിരീഷ് വി വി, സുരേഷ് ബാബു കെ കെ, രാമചന്ദ്രൻ എ ടി, പി പി രാമദാസൻ, പി സി ബാലകൃഷ്ണൻ നായർ, പാലയുള്ളതിൽ ചന്ദ്രൻ, ടി എം ഗോവിന്ദൻ, കെ.സി കെ.’ കൃഷണൻ , പ്രമോദ് നാരായണൻ, രവീന്ദ്രൻ കെ.കെ ,വിജയൻ. എടവത്ത്, പി വി നാരായണൻ നായർ , കൂനിയത്ത് ബാലകൃഷ്ണൻ കിടാവ് എന്നിവർ നേതൃത്വം നൽകി .കൂടാതെ നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!