മേലടി ഉപജില്ലാ കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂർ: മേലടി ഉപജില്ല കേരള സ്കൂൾ കലോത്സവം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ മേപ്പയ്യൂരിൽ ശ്രീമതി കാനത്തിൽ ജമീല എംഎൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ ടി രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പയ്യോളി നഗരസഭ ചെയർമാൻ ഷഫീക്ക് വടക്കയിൽ,തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരീഷ് സി കെ, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജിത്ത് എൻ ടി, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാർ സി കെ, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, ജില്ലാ പഞ്ചായത്ത് മെമ്പർ സി എം ബാബു, വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ ,ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രശാന്ത് പി, എ ഇ ഒ വിനോദ് പി, നിഷിദ് കെ പ്രമോദ് കുമാർ ടി കെ, അനുരാജ് വി,സന്തോഷ് കുമാർ സാദരം, മനോജ് കുമാർ സി കെ എന്നിവർ ആശംസ അർപ്പിച്ചു.
പ്രിൻസിപ്പൽ ജി വി എച്ച് എസ് മേപ്പയ്യൂർ സക്കീർ മനയ്ക്കൽ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ അഫ്സ ടി എം നന്ദിയും രേഖപ്പെടുത്തി. മേപ്പയ്യൂരിലെ പൗരാവലി അണിനിരന്ന സാംസ്കാരിക ഘോഷയാത്രയും, മേപ്പയ്യൂർ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യപകർ അണിനിരന്ന സ്വാഗത നൃത്തവും വേദിയിൽ അരങ്ങേറി.