SPECIAL

മൊബൈൽ ‘ഡിജിറ്റൽ ഹെറോയിൻ’: കുട്ടികളിൽ വീഡിയോ ഗെയിമിനേക്കാൾ അഡിക്ഷൻ സൃഷ്ടിക്കും

‘ഗെയിം അഡിക്ഷ’നേക്കാൾ വലുതും ഭീകരവുമാണ് കുട്ടികളിൽ കൂടിവരുന്ന ‘മൊബൈൽ അഡിക്ഷ’നെന്ന് കേരളത്തിലെ സൈക്കോളജിസ്റ്റുകൾ അഭിപ്രായപ്പെടുന്നു.
2018 ജൂണിൽ ലോകാരോഗ്യ സംഘടന ഇറക്കിയ ‘ഇൻർനാഷണൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസ്’ (ഐസിഡി) 11ാം റിവിഷനിൽ അഡിക്ഷനുകളോടൊപ്പം സ്ഥാനം പിടിച്ച പുതിയ രോഗമാണ് ‘ഗെയിംമിംഗ് ഡിസോർഡർ’.ചികിത്സ ആവശ്യമായ അസുഖങ്ങളിൽ ഇതുൾപ്പെടുത്തിയ ലോകാരോഗ്യ സംഘടനയുടെ നീക്കം വിവാദമായിരുന്നു.
ഗെയിമിംഗിനേക്കാൾ അഡിക്ഷൻ സൃഷ്ടിക്കുന്ന മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളെ ഉൾപ്പെടുത്താത്തതിലായിരുന്നു ആക്ഷേപം. എന്നാൽ ഇത് തന്നെ ആണിപ്പോൾ കേരളത്തിലെ മനഃശാസ്ത്ര വിദഗ്ധരും പറയുന്നത്. നിയന്ത്രണമില്ലാത്ത ഗെയിമിംഗും അമിത മൊബൈൽ ഉപയോഗവും ചികിത്സിക്കപ്പെടേണ്ടത് തന്നെയാണ് എന്നാണ് ഇവരുടെ അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നത്.

 

ഒരാളുടെ ശാരീരിക, മാനസിക സുഖത്തെ തകർക്കുന്ന രീതിയിൽ ഫോൺ ഉപയോഗം കൂടിയാൽ അത് രോഗാവസ്ഥ ആയി കാണണം. അമിത ഫോൺ ഉപയോഗത്തിന് ഏറ്റവും പെട്ടെന്ന് അടിമകളാകുന്നത് 16 വയസിന് താഴെ ഉള്ള കുട്ടികളാണ്.
മൊബൈൽ ലഹരി
കഴിഞ്ഞ 5 വർഷത്തിനിടെ ഫോൺ അഡിക്ഷനുമായി ബന്ധപ്പെട്ട് ചികിത്സ തേടി വരുന്നവരുടെ എണ്ണം ഏറിവരുന്നതായാണ് ക്ലിനിക്കൽ സൈക്കോളിസ്റ്റുകൾ പറയുന്നത്.മൊബൈൽ ഉപയോഗം കുട്ടികളിൽ അസാധാരണമായി കാണുകയാണെങ്കിൽ അതായത് ജീവിതക്രമത്തിൽ മാറ്റം കാണുകയാണെങ്കിൽ കുട്ടി അഡിക്ട് ആവുകയാണെന്ന് ഉറപ്പിക്കാം.
മറ്റ് ലഹരികൾ ചികിത്സിക്കുന്നതിലും ബുദ്ധിമുട്ടാണ് മൊബൈൽ അഡിക്ഷൻ ചികിത്സിക്കാൻ. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലെ ഡോ.പീറ്റർ വൈബ്രോ മൊബൈൽ ലഹരിയെ വിശേഷിപ്പിച്ചത് ‘ഇലക്ട്രോണിക് കൊക്കെയ്ൻ’ എന്നാണ്. ചൈനീസ് ഗവേഷകർ ഇതിനെ ‘ഡിജിറ്റൽ ഹെറോയിൻ/ഡിജിറ്റൽ ഡ്രഗ്’ എന്ന് വിളിച്ചു.
പരിഹാരം
ജനിക്കുന്നതിനും 16ാം വയസിനും ഇടയിലാണ് കുട്ടികളിൽ തലച്ചോറിന്റെ വികാസമുണ്ടാവുന്നത്. അതിന് മുമ്പുള്ള മൊബൈൽ ഉപയോഗം ബുദ്ധി വികാസത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് ഫോൺ ഉപയോഗം കുറച്ച് മുതിർന്നവർ കുട്ടികൾക്ക് മാതൃക കാണിക്കുക, കൂടാതെ ഫോൺ 2-3 മണിക്കൂറിൽ കൂടുതൽ ഒരു ദിവസത്തിൽ ഉപയോഗിക്കുന്നതിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുകയും ചെയ്യുക. ‘ഫോൺ ഫാസ്റ്റിംഗ്’ എന്നാണ് ഇതിനെ വിളിക്കുന്നത്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button