മോട്ടോർ വാഹന നിയമ ഭേദഗതി പിഴത്തുക കുറച്ചേക്കും

തിരുവനന്തപുരം : കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി പ്രകാരമുള്ള ഉയർന്ന പിഴത്തുക 40 ശതമാനം കുറയ്‌ക്കുന്നത്‌  സംസ്ഥാന സർക്കാർ പരിഗണനയിൽ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന അമിത പിഴത്തുകയും ജനങ്ങളെ വലയ്‌ക്കുന്ന നിർദേശങ്ങളിലും മാറ്റംവരുത്താനാകുമോ എന്നാണ്‌ ഗതാഗത വകുപ്പ്‌ പരിശോധിക്കുന്നത്‌.  പാർലമെന്റ്‌ പാസാക്കിയ നിയമം ആയതിനാൽ നിയമപരമായ തടസ്സം ഒഴിവാക്കി ഉത്തരവിറക്കാനാണ്‌ ശ്രമം.

സെപ്‌തംബർ ഒന്നുമുതലാണ്‌ മോട്ടോർ വാഹന നിയമ ഭേദഗതി പ്രാബല്യത്തിലായത്‌.  ഇതോടെ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ പത്തിരട്ടിവരെ കൂടി. പുതുക്കിയ പിഴത്തുക നിശ്‌ചയിച്ച്‌ വിജ്ഞാപനമിറക്കിയെങ്കിലും സംസ്ഥാനത്ത്‌ ഈടാക്കി തുടങ്ങിയില്ല. ബോധവൽക്കരണത്തിനാണ്‌ ആദ്യം ശ്രമിച്ചതെന്ന്‌ ഗതാഗത വകുപ്പ്‌ അധികൃതർ പറഞ്ഞു.

Comments

COMMENTS

error: Content is protected !!