യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റില്‍

യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റില്‍. നിലമ്പൂര്‍ കൊച്ചുവേളി രാജറാണി എക്‌സ്പ്രസിലാണ്  തിരുവനന്തപുരം സ്വദേശിയായ നിധീഷിനെ കോട്ടയം റെയില്‍വേ പൊലീസ് പിടികൂടിയത്.ടിടിഇ മദ്യപിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി.

ട്രെയിനിലേക്ക് കയറ്റി വിട്ടപ്പോള്‍ തന്നെ പിതാവ് മകള്‍ ഒറ്റയ്ക്കാണ് ഒന്ന് നോക്കണേ എന്ന് ടിടിഇയോട് പറഞ്ഞിരുന്നു. ഇതോടെ ഇയാള്‍ പരിചയം സ്ഥാപിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. നിലമ്പൂരില്‍ നിന്നും യാത്ര തിരിച്ച് ഒരു മണിക്കൂര്‍ ആയപ്പോഴേക്കും ഇയാള്‍ പെണ്‍കുട്ടി ഇരിക്കുന്ന സീറ്റിനടുത്ത് വരികയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തു.

പിന്നീട് മറ്റൊരു കമ്പാര്‍ട്ട്‌മെന്റിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടത് പെണ്‍കുട്ടി നിരസിച്ചതോടെ ഇയാള്‍ ബലപ്രയോഗം നടത്തി. തുടര്‍ന്ന് പെണ്‍കുട്ടി തിരുവനന്തപുരം പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കും റെയില്‍വേ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കും ഫോണിലൂടെ പരാതി അറിയിക്കുകയായിരുന്നു.

Comments

COMMENTS

error: Content is protected !!