KOYILANDILOCAL NEWS
യുവ കവയിത്രി ശരണ്യ ആനപൊയിലിന് ഡി വൈ എഫ് ഐ കാരയാട് മേഖല കമ്മിറ്റി സ്നേഹാദരം നൽകി
യുവ കവയിത്രി ശരണ്യ ആനപൊയിലിന് ഡി വൈ എഫ് ഐ കാരയാട് മേഖല കമ്മിറ്റി സ്നേഹാദരം നൽകി. അധ്യാപക അവാർഡ് ജേതാവും കവിയുമായ ഡോ.പി കെ ഷാജി സ്നേഹാദരം ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ മേഖല ട്രഷറർ അനുമോദ് അധ്യക്ഷം വഹിച്ച ചടങ്ങിൽ ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡണ്ട് സതീഷ് ബാബു, ഡി വൈ എഫ് ഐ മുൻ ജില്ലാ കമ്മിറ്റി അംഗം വി.എം ഉണ്ണി, ഡി വൈ എഫ് ഐ മുൻ ബ്ലോക്ക് കമ്മിറ്റി അംഗം സി എം ഷിജു എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. മേഖല സെക്രട്ടറി കെ അബിനീഷ് സ്വാഗതവും നന്ദന എസ് പ്രസാദ് നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ സ്നേഹാദരം നൽകിയ യുവകവയത്രി ശരണ്യ ആനപൊയിൽ മറുമൊഴി പ്രസംഗം നടത്തി.
Comments