ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചു. ഇന്ന് രാവിലെ ആറരയോടെ കൂടിയാണ് ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് സമീപം ഗുഡ്സ് കാറും എത്തിയോസ് കാറും ബെൻസ് കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഗുഡ്സ് ലോറി എത്തിയോസ് കാറിന്റെ പിറകില്‍ ഇടിക്കുകയും ഈ കാർ ചെന്ന് ബെൻസ് കാറിൻറെ പുറകിൽ ഇടിക്കുകയായിരുന്നു ഉണ്ടായത്.

 

അപകടത്തിൽ ആർക്കും പരിക്കില്ല. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന Gr:ASTO പി കെ ബാബുവിനെ നേതൃത്വത്തിൽ സ്ഥലത്തെത്തി തുടര്‍പ്രവർത്തനത്തിനു നേതൃത്വം നലകി.

Comments

COMMENTS

error: Content is protected !!