Uncategorized

യൂത്ത് കോൺഗ്രസ് മാർച്ചിൽ പാലക്കാട് സംഘർഷം; ഷാഫി പറമ്പിൽ അറസ്റ്റിൽ

പാലക്കാട് : പാലക്കാട് മുൻസിപ്പൽ സ്റ്റാന്റിൽ നിന്നും സിവിൽ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ  നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഘർഷം ഉണ്ടായതിന് പിന്നാലെ ഷാഫി പറമ്പിൽ എംഎൽഎയെയും കൂടെയുള്ളവരെയും അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷം മറ്റുള്ളവരെ പൊലീസ് വിരട്ടിയോടിച്ചു. പ്രവർത്തകരെ പൊലീസ് സിവിൽ സ്റ്റേഷൻ പരിധിയിൽ നിന്നും മാറ്റി.

കറുത്ത വസ്ത്രങ്ങൾ ധരിച്ചാണ് പ്രവർത്തകർ കൂടുതലും എത്തിയത്. പ്രവർത്തകർക്കുമേൽ പൊലീസ് നിരവധി തവണ ജല പീരങ്കി ഉപയോഗിച്ചു. കൊച്ചിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. കമ്മീഷ്ണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് പ്രവർത്തകർക്കുമേൽ ജലപീരങ്കി പ്രയോഗിച്ചു. കമ്മീഷ്ണർ ഓഫീസിലേക്ക് എത്തുന്നതിന് മുൻപ് പൊലീസ് ബാരിക്കേഡ് വെച്ച് പ്രവർത്തകരെ തടഞ്ഞു. മുഖ്യമന്ത്രിയുടെ ലുക്ക്ഔട്ട് നോട്ടീസുമായാണ് പ്രവർത്തകർ എത്തിച്ചേർന്നത്. തിരുവനന്തപുരത്ത് കറുത്ത വസ്ത്രം ധരിച്ച് എത്തിയ മഹിളാ മോർച്ച പ്രവർത്തകർ സെക്രട്ടറേറിയറ്റിലേക്ക് ചാണകവെളളം ഒഴിച്ചു. പ്രവർത്തകർക്ക് നേരെ പലയിടങ്ങളിലും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button