ANNOUNCEMENTS
യോഗ ടീച്ചര്‍ ട്രെയിനിങ് കോഴ്‌സിന് 15 വരെ അപേക്ഷിക്കാം
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജും യോഗ അസോസിയേഷന്‍ ഓഫ് കേരളയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ് പ്രോഗ്രാമിലേക്ക് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം. പ്രായപരിധി 18 വയസ്സ്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. അപേക്ഷാഫോമും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപത്തെ എസ്.ആര്‍.സി ഓഫീസില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ wwws.rccc.in എന്ന ലിങ്കില്‍ ലഭ്യമാണ്. ഫോണ്‍ ്: 9496284414.
Comments