സൗജന്യ പരിശീലനം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ റീജ്യണല്‍ പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന എസ്.എസ്.എല്‍.സി യോ ഉയര്‍ന്ന യോഗ്യതയോ ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി 30 ദിവസത്തെ സൗജന്യ പരിശീലന പരിപാടി നടത്തുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ നമ്പര്‍, യോഗ്യതകള്‍ എന്നിവ സഹിതം ജനുവരി ഏഴിനകം ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍, റീജ്യണല്‍ പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 20 എന്ന വിലാസത്തില്‍ നേരിട്ടോ,തപാല്‍,ഇ-മെയില്‍ മുഖേന (rpeekzkd.emp.lbr@kerala.gov.in) അപേക്ഷ സമര്‍പ്പിക്കണമെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ആദ്യം അപേക്ഷ സമര്‍പ്പിക്കുന്ന 50 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പ്രവേശനം അനുവദിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2376179.

Comments

COMMENTS

error: Content is protected !!