KERALAUncategorized
രണ്ടായിരം രൂപ നോട്ടുകള്‍ മാറാനുള്ള സമയം ഈ മാസം 30 ന് അവസാനിക്കും
രണ്ടായിരം രൂപ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറാനോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അനുവദിച്ച സമയം ഈ മാസം 30 ന് അവസാനിക്കും. 2000 രൂപ നോട്ടുകള്‍ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള പ്രക്രിയ ഈ വര്‍ഷം ആദ്യം മെയ് 23 ന് ആരംഭിച്ചിരുന്നു. പ്രത്യേക പരിധിയില്ലാതെ വ്യക്തികള്‍ക്ക് 2000 രൂപ നോട്ടുകള്‍ അതത് ബാങ്കുകളില്‍ നിക്ഷേപിക്കാമെന്നാണ് ആര്‍ബിഐ അറിയിച്ചത്.
കറന്‍സി വിനിമയത്തില്‍ നിന്ന് പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ 93 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു. ബാങ്കുകളില്‍ നിന്ന് ലഭിച്ച കണക്കുകള്‍ പ്രകാരം, 2023 ഓഗസ്റ്റ് 31 വരെ പ്രചാരത്തില്‍ നിന്ന് തിരികെ ലഭിച്ച 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.32 ലക്ഷം കോടി രൂപയാണെന്ന് ഈ മാസമാദ്യം പുറത്തിറക്കിയ കണക്കില്‍ സൂചിപ്പിക്കുന്നു.
Comments