രണ്ടുവയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു

 

കല്ലാച്ചി പയന്തോങ്ങില്‍ രണ്ടു വയസ്സുള്ള ജിയാന്‍ ആണ് കുളത്തിൽ വീണു മരിച്ചത്. കല്ലാച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് കണ്ണൂർ ജില്ലയിൽ നിന്ന് സ്ഥലം മാറി വന്ന അധ്യാപികയുടെ മകനാണ് ജിയാൻ സുജിത്ത്. ഇവർ താമസിക്കുന്ന പയന്തോങ്ങിലെ ക്വാർട്ടേഴ്സിന് സമീപത്തെ കുളത്തിലാണ് കുട്ടി വീണത്. ഇന്ന് രാവിലെ മുതൽ കുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് കുളത്തിൽ കുട്ടിയെ കണ്ടത്

Comments

COMMENTS

error: Content is protected !!