രണ്ടു മാസം മുൻപ് പൂക്കാട് അങ്ങാടിയിൽ വച്ച് കളഞ്ഞു കിട്ടിയ 2 പവൻ സ്വർണമാല ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായി

രണ്ടു മാസം മുൻപ് പൂക്കാട് അങ്ങാടിയിൽ വച്ച് കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥയായ റസീന നെടൂളി  എന്നയാൾക്ക് കൈമാറി രാധ പടിഞ്ഞാറയിൽ പൂക്കാട് മാതൃകയായി.മാല കളഞ്ഞു കിട്ടിയതിനെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ അറിയിപ്പ് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഉടമസ്ഥർ രാധയെ സമീപിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ സെക്രട്ടറി ടി അനിൽ കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ആഭരണം കൈമാറി.

Comments

COMMENTS

error: Content is protected !!