ഇ വേസ്റ്റ് കയറ്റിക്കൊണ്ടുപോയ ലോറിയിൽ തീ പിടിച്ചു

ഇ വേസ്റ്റ് കയറ്റിക്കൊണ്ടുപോയ ലോറിയിൽ തീ പിടിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ കൂടിയാണ് തിക്കോടി എഫ് സി ഐക്കു സമീപം കേടായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കയറ്റിയ ലോറിയുടെ പിൻഭാഗത്തുനിന്നും തീ ഉയർന്നത്.

 

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും തീ അണക്കുകയും ചെയ്തു. ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ നിന്ന് സ്പാർക്ക് വന്നതാകാം തീപിടിത്തത്തിന് കാരണമെന്ന് അനുമാനിക്കുന്നു.

Comments

COMMENTS

error: Content is protected !!