KERALAMAIN HEADLINES
രാജ്യം എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിന ആഘോഷ നിറവിൽ
രാജ്യം എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിന ആഘോഷ നിറവിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. ഒരു രാജ്യം ഒരു ഭരണഘടന എന്നതിലേക്ക് ഇന്ത്യ എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വതന്ത്ര്യദിന സന്ദേശത്തിൽ. ജിഎസ്ടിയിലൂടെ ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നം സാക്ഷാത്കരിച്ചു. ഇനി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ചർച്ച ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജനപ്പെരുപ്പം രാജ്യം നേരിടുന്ന പ്രശ്‌നമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെറിയ കുടുംബമുള്ളവരാണ് യഥാർത്ഥ ദേശഭക്തർ. ജനപ്പെരുപ്പ നിയന്ത്രണം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും ജനപ്പെരുപ്പം നിയന്ത്രിക്കുക തന്നെ വേണമെന്നും നരേന്ദ്രമോദി പറഞ്ഞു.
Comments