രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായേക്കും
രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായേക്കും. അധ്യക്ഷ സ്ഥാനത്തേക്കും, മറ്റു ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനും തിരഞ്ഞെടുപ്പ് വേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം തിരുമാനിച്ചതോടെയാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ ജനറല്‍ സെക്രട്ടറിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് സാധ്യതയേറിയത്.
ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍, മുന്‍ പ്രസിഡന്റുമാരായ ടി. സിദ്ധിഖ്, പി.സി വിഷ്ണുനാഥ്, ഡീന്‍ കുര്യാക്കോസ്, തുടങ്ങിയവരുടെ പിന്തുണ രാഹുല്‍ മാങ്കൂട്ടത്തിലിനാണ്.
നേതാക്കളായ വി.ഡി സതീശനും കെ.സി വേണുഗോപാലിനും രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷ പദവിയിലെത്തണമെന്നാണ് താല്പര്യം. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്ന അഭിജിത്തിന്റെ പേരും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പിന്തുണ ഉള്ളത് കൊണ്ട് രാഹുൽ തന്നെ ആവാനാണ് സാധ്യത.