കോവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കൊയിലാണ്ടി നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നു

കൊയിലാണ്ടി : കൊയിലാണ്ടി നിയോജക മണ്ഡലം എം.എൽ.എ കാനത്തിൽ ജമീലയുടെ നേതൃത്വത്തിൽ കൊയിലാണ്ടി മണ്ഡലം വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നു. കോവിഡ് കാലത്ത് വിദ്യാലയങ്ങൾ അടഞ്ഞു കിടന്ന സാഹചര്യത്തിൽ പഠനത്തിൽ ഉണ്ടായ ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽ പെട്ട പശ്ചാത്തലത്തിലാണ് വിദ്യാർത്ഥികളുടെ ഗണിതയുക്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എം.എൽ.എയുടെ നേതൃത്വത്തിൽ മണ്ഡലം വിദ്യാഭ്യാസ പദ്ധതി സംഘടിപ്പിക്കാൻ തീരുമാനിച്ചത്. കെ – ഡിസ്കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

  പദ്ധതിയും ആയി ബന്ധപ്പെട്ട ആലോചനയോഗം  കൊയിലാണ്ടി ടൗൺ ഹാളിൽ ചേർന്നു. കാനത്തിൽ ജമീല എം എൽ എ അധ്യക്ഷത വഹിച്ചു. കെ.കെ ശിവദാസൻ പദ്ധതി വിശദീകരണം നടത്തി.

കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയർമാൻ അഡ്വ.കെ സത്യൻ, പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ബാബുരാജ്, മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ് ചങ്ങാടത്ത്, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ സതി കിഴക്കയിൽ, ഷീബ മലയിൽ, ജമീല സമദ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കെ.ടി.എം കോയ, മേലടി എ.ഇ.ഒ വിനു കുറുവാങ്ങാട്, മേലടി ബി.പി.സി വി.അനുരാജ്, പന്തലായനി ബി.പി.സി യൂസഫ്, വിദ്യാഭ്യാസ പ്രവർത്തകൻ കെ.ടി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. മണ്ഡലത്തിലെ സ്കൂൾ മേധാവികൾ, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഡി.കെ ബിജു സ്വാഗതവും കെ ജീവാനന്ദൻ നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!