രോഗവ്യാപനം കൂടുമ്പോഴും പയ്യോളി ടി.പി.ആർ കുറച്ചു. ഇളവുകൾക്ക് വഴി തുറന്നു
പയ്യോളിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കുറഞ്ഞു. നഗര സഭാ ചെയർപേഴ്സൻ്റെ അപ്ഡേറ്റ് പ്രകാരം 5.8 ശതമാനമാണ് ചൊവ്വാഴ്ചത്തെ പോസിറ്റിവിറ്റി നിരക്ക്. ഇതു പ്രകാരം കഴിഞ്ഞ ആഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റവിറ്റി നിരക്ക് 12.8 ആയി കുറഞ്ഞു.
ജൂലയ് ഏഴ് മുതൽ നഗരസഭ ഡി കാറ്റഗറിയിൽ ട്രിപ്പിൾ ലോക്ക് ഡൌണിലാണ്. പുറത്ത് ഇറങ്ങുന്നവർക്ക് വാക്സനേഷൻ സർട്ടിഫിക്കറ്റോ കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റോ വേണം എന്ന മുന്നറിയിപ്പിലൂടെ കൂടുതൽ പേരെ പരിശോധനയ്ക്ക് എത്തിച്ച് ടി.പി.ആർ കുറയ്ക്കുക എന്ന തന്ത്രമാണ് പ്രയോഗിച്ചത്.
ഇതോടെ വിപണിയിൽ മൊത്തം അടച്ചിടൽ വേണ്ടി വന്ന സാഹചര്യം ഒഴിവാക്കാൻ കഴിയും. വെള്ളിയാഴ്ചകളിൽ എല്ലാ കടകളും തുറക്കാം എന്ന സി കാറ്റഗറി നിബന്ധയുളള പ്രദേശങ്ങളുടെ പട്ടികയിൽ നഗരസഭയും എത്തും.
പക്ഷെ ഇത് വീണ്ടും തിക്കിതിരക്കലിനും രോഗ് വ്യാപനം കൂടുന്നതിനും കാരണമാക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കോവിഡ് ഒന്നാം വരവിൽ ഏറ്റവും കുറഞ്ഞ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശമാണ് പയ്യോളി. പക്ഷെ രണ്ടാം വരവിൽ കോവിഡ് കേസുകൾ നിയന്ത്രണാതീതമായി ഉയർന്നു. ഈ കലയളവിൽ മാത്രം 57 മരണങ്ങളുണ്ടായി.
കഴിഞ്ഞ ആഴ്ച 1824 പേർ പരിശോധനയ്ക്ക് ഹാജരായി. 234 പേർക്ക് പോസിറ്റിവിറ്റി കണ്ടെത്തി. സാധാരണയായി ഒരു ദിവസം 150 താഴെ ആളുകൾ മാത്രമാണ് പരിശോധനയ്ക്ക് ഹാജരായിരുന്നത്.