CALICUTDISTRICT NEWS
രോഗികൾ കുറഞ്ഞു തൽക്കാലത്തേക്ക് പനി ക്ലിനിക്കില്ല
കോഴിക്കോട് : രോഗികളുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പനി ക്ലിനിക് താൽക്കാലികമായി നിർത്തി. കഴിഞ്ഞ മേയിലാണ് പെയിൻ ആൻഡ് പാലിയറ്റീവ് ഒപിക്ക് സമീപം പ്രത്യേക ക്ലിനിക് ആരംഭിച്ചത്.
പി ജി ഡോക്ടർമാരും ആറ് നേഴ്സിങ് ജീവനക്കാരുമാണ് ഇവിടെ ഉണ്ടായിരുന്നത്. പി ജി ഡോക്ടർമാർക്ക് ഇപ്പോൾ പരീക്ഷാ സമയമാണ്.
നാല് നേഴ്സിങ് ജീവനക്കാരെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കും രണ്ടുപേരെ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കും മാറ്റി. പനിബാധിതർക്ക് ഒപിയിലും അത്യാഹിത വിഭാഗത്തിലും ചികിത്സയും മരുന്നും ലഭിക്കും. പനി ബാധിതരുടെ എണ്ണം കൂടിയാൽ ക്ലിനിക് പുനരാരംഭിക്കുമെന്ന് സൂപ്രണ്ട് ഡോ. കെ ജി സജീത്ത് കുമാർ പറഞ്ഞു.
Comments