റവന്യു ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കണം
കൊയിലാണ്ടി: റവന്യൂ വകുപ്പിനോട് കേരള സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നുംകേരള എന്‍ ജി ഒ അസോസിയേഷന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍.പി.ബാലകൃഷ്ണന് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് എന്‍ ജി ഒ അസോസിയേഷന് കൊയിലാണ്ടി താലൂക്ക്തലത്തില്‍ സംഘടിപ്പിച്ച ഉപവാസസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് -കെ. പ്രദീപന്,എം ടി മധു, ബിനു കോറോത്ത്, സി കെ സതീശന്, വി.പ്രതീഷ്, സുരേഷ് ബാബു പി, ഷാജീവ് കുമാര്‍ എം, ടി.പി.ഗോപാലന്, പ്രദീപ് സായ് വേല്, ഷിബു, കെ ,എന്നിവര്‍ സംസാരിച്ചു.
Comments