CALICUTDISTRICT NEWS
റവന്യൂ ജില്ലാ നീന്തൽ മത്സരങ്ങൾക്ക് തുടക്കമായി
കോഴിക്കോട്: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ നീന്തൽ മത്സരങ്ങൾ നടക്കാവ് സ്പോർട്സ് കൗൺസിൽ സ്വിമ്മിങ് പൂളിൽ ആരംഭിച്ചു. ചാമ്പ്യൻഷിപ്പിപ്പിന്റെ ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി വി.പി മിനി അധ്യക്ഷത വഹിച്ചു.ആർ.ഡി.എസ്.ജി.എ സെക്രട്ടറി കെ.എം ജോസഫ് സ്വാഗതം പറഞ്ഞു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ. രാജഗോപാൽ, ഡി.പി.ഒ എം.കെ മോഹൻകുമാർ, നടക്കാവ് ജി.യു.പി സ്കൂൾ പ്രധാനാധ്യാപകൻ ടി.കെ അരവിന്ദാക്ഷൻ, വത്സൻ നായർ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് അണ്ടർ 14 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരങ്ങളും അണ്ടർ 17, 19 വിഭാഗം പെൺകുട്ടികളുടെ മത്സരങ്ങളുമാണ് നടന്നത്. നാളെ അണ്ടർ 17,19 വിഭാഗത്തിൽ ആൺകുട്ടികളുടെ മത്സരങ്ങളാണ് നടക്കുക.
Comments