KOYILANDI

റെഡ്ക്രോസ് വളണ്ടിയർമാർക്ക് പരിശീലനം

കൊയിലാണ്ടി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, കൊയിലാണ്ടി താലൂക്ക് ബ്രാഞ്ചിൽ പുതുതായി എൻട്രോൾ ചെയ്ത വളണ്ടിയർമാർക്ക് ഫസ്റ്റ് മെഡിക്കൽ റെസ്പോണ്ട്ർ പരിശീലനം നൽകി. പ്രകൃതി ദുരന്തങ്ങളും മറ്റ് അപകടങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വളണ്ടിയർമാരുടെ ദുരന്ത നിവാരണ ശേഷി കൂട്ടുന്നതിനായി, റെഡ് ക്രോസ് സ്റ്റേറ്റ് ബ്രാഞ്ചിന്റെ പദ്ധതിയാണ് ഫസ്റ്റ് മെഡിക്കൽ റെസ്പോണ്ടർ (എഫ് എം ആർ). പരിശീലന പരിപാടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. റെഡ് ക്രോസ് താലൂക്ക് ചെയർമാൻ കെ കെ രാജന്റെ അധ്യക്ഷനായിരുന്നു.
തഹസിൽദാർ സി പി മണി വളണ്ടിയർമാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. റെഡ് ക്രോസ് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ, സെക്രട്ടറി ദീപു മൊടക്കല്ലൂർ , ക്യാപ്റ്റൻ പി വി മാധവൻ, എം ജി. ബൽരാജ്, സി ബാലൻ, ബിജിത്ത് ആർ സി, കെ കെ ഫാറൂഖ് , ഉണ്ണി കുന്നോൽ എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button