റെഡ് ക്രോസ് ദുരന്ത നിവാരണ പരിശീലന കേമ്പ്

കൊയിലാണ്ടി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക് കക്കയതത് റെഡ് ക്രോസ് വളണ്ടിയർമാർക്ക് ദുരന്ത നിവാരണ പരിശീലനം സംഘടിപ്പിച്ചു. കരിയാത്തും പാറയിൽ നടന്ന കേമ്പ് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ അംഗം ജെസി ജോസഫ് മുഖ്യാതിഥിയായിരുന്നു.

ബിജു കക്കയത്തിന്റെ യും ബഷീർ കൊള്ളിയിലിന്റെയും നേതൃത്വത്തിലുള്ള ബോയ്സ് സകൗട്ട് ഇന്ത്യയും അമീൻ റെസ്‌ക്യു ടീമും ചേർന്ന് വളണ്ടിയർമാർക്ക് വെള്ളത്തിലും കരയിലുമുള്ള രക്ഷപ്രവർത്തനത്തിൽ പരിശീലനം നൽകി. എ ആർ ടി ചെയർമാൻ ബഷീർ അമീൻ വളണ്ടിയർമാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

റെഡ് ക്രോസ് മാനേജിങ് കമ്മറ്റി ചെയർമാൻ കെ കെ രാജൻ, മടഞ്ചേരി സത്യനാഥൻ, ആർ സി ബിജിത്ത്, ദീപു മൊടക്കല്ലൂർ, സി ബാലൻ, കെ കെ ഫാറൂഖ്, സി ബൈജു എന്നിവർ കേമ്പിന് നേതൃത്വം നൽകി.

Comments

COMMENTS

error: Content is protected !!