റേഷന്‍ കാര്‍ഡ് പൊതുവിഭാഗത്തിലേക്കു മാറ്റാന്‍ 15 വരെ അപേക്ഷിക്കാം

കോഴിക്കോട്‌: സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, സഹകരണ ജീവനക്കാര്‍, പൊതുമേഖലാ ജിവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മുന്‍ഗണനാ റേഷന്‍ കാര്‍ഡ് (പിങ്ക് ,നീല,മഞ്ഞ കാര്‍ഡ് )  പൊതുവിഭാഗം കാര്‍ഡായി മാറ്റുന്നതിന് ജനുവരി 15 വരെ  അപേക്ഷിക്കാമെന്ന് വടകര താലൂക്ക് സപ്ലൈഓഫീസര്‍ അറിയിച്ചു.

റേഷന്‍ കാര്‍ഡ് സോഫ്റ്റ് വെയറില്‍ തൊഴില്‍ മാറ്റുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍വഴി ഓണ്‍ലൈനായി  അപേക്ഷിച്ച് ജോലി ലഭിച്ച ഉത്തരവിന്റെ പകര്‍പ്പ്, ശമ്പള സ്ലിപ്പ് പകര്‍പ്പ്, അനര്‍ഹമായി ഈടാക്കിയ സാധനങ്ങളുടെ കമ്പോള വില, പിഴ എന്നിവ ട്രഷറിയില്‍ അടച്ച ചലാന്‍  എന്നിവ സഹിതം ജനവരി 15 നകം സപ്ലൈ ഓഫീസില്‍ എത്തണം.   പിന്നീട് കണ്ടുപിടിക്കപ്പെട്ടാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 420-ാം വകുപ്പ് പ്രകാരം ആവശ്യമായ നിയമ നടപടി സ്വികരിക്കും.   അനര്‍ഹ മുന്‍ഗണനാ കാര്‍ഡുടമകള്‍ പൊതുവിഭാഗത്തിലേക്ക് മാറിയാല്‍ ഉണ്ടാവുന്ന ഒഴിവുകളില്‍ മാത്രമേ  അര്‍ഹതയുള്ള പുതിയൊരു കുടുംബത്തിന് മുന്‍ഗണനാ കാര്‍ഡ് അനുവദിക്കാന്‍ കഴിയുകയുള്ളു.

Comments

COMMENTS

error: Content is protected !!