റേഷന്‍ വ്യാപാരികള്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും,മൂന്നിന് കടയടപ്പ്

കൊയിലാണ്ടി:  ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഡിസംബര്‍ മൂന്നിന്  റേഷന്‍ കടകള്‍ അടച്ച് പാര്‍ലിമെന്റിനു മുന്‍പില്‍ ധര്‍ണ നടത്തും. ഭക്ഷ്യക്കമ്മി സംസ്ഥാനമായ കേരളത്തിന്  ജനസംഖ്യടിസ്ഥാനത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കുക, റേഷന്‍ മേഖല സ്വകാര്യ കുത്തകകള്‍ക്കു നല്‍കാനുള്ള നീക്കം ഉപേക്ഷിക്കുക,മണ്ണെണ്ണയുള്‍പ്പെടെ റേഷന്‍ സാധനങ്ങള്‍ വെട്ടിക്കുറച്ച നിലപാട് പുന: പരിശോധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പാര്‍ലിമെന്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ കൊയിലാണ്ടിയില്‍ ചേര്‍ന്ന റേഷന്‍ വ്യാപാരികളുടെ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.പുതുക്കോട് രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി പി.പവിത്രന്‍ ഉദ്ഘാടനം ചെയ്തു.ഇ.പി.ബാലകൃഷ്ണന്‍,കെ.ജനാര്‍ദ്ദനന്‍,പി.വി.സുധന്‍,പി.പി.കരുണാകരന്‍, കെ.കെ.പ്രകാശ്,വി.എം.ബഷീര്‍,കെ.കെ.പരീത്, യു.ഷിബു,വി.കെ.മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു
Comments

COMMENTS

error: Content is protected !!