അംഗീകാര്‍ ക്യാമ്പയിന്‍ മെഡിക്കല്‍ ക്യാമ്പ്

കൊയിലാണ്ടി: നഗരസഭ പി.എം.എ.വൈ-ലൈഫ് ഭവന പദ്ധതിയില്‍ ഭവന നിര്‍മ്മാണ ധനസഹായമനുവദിച്ച എല്ലാ ഗുണഭോക്താക്കള്‍ക്കുമായി മലബാര്‍ മെഡിക്കല്‍ കോളജിന്റെ സഹകരണത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ടൗണ്‍ ഹാളില്‍ നടന്ന ക്യാമ്പ് നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്‍മാന്‍ വി.കെ.അജിത അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ വി.കെ.പത്മിനി, സ്ഥിരംസമിതി ചെയര്‍മാന്‍ എന്‍.കെ.ഭാസ്‌കരന്‍, നഗരസഭാംഗങ്ങളായ വി.കെ.രേഖ, കനക, സെക്രട്ടറി എന്‍.കെ.സുരേഷ് കുമാര്‍, പ്രൊജക്ട് ഓഫീസര്‍ കെ.എം.പ്രസാദ്, സി.ഡി.എസ്. അധ്യക്ഷമാരായ എം.പി.ഇന്ദുലേഖ, വി.കെ.റീജ, സോഷ്യല്‍ ഡവലപ്പ്‌മെന്റ് സ്‌പെഷലിസ്റ്റ് വി.ആര്‍.രചന എന്നിവര്‍ സംസാരിച്ചു

Comments

COMMENTS

error: Content is protected !!