റേഷൻ സംവിധാനം അട്ടിമറിച്ച് ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന പിണറായി സർക്കാറിൻ്റെ കെടുംകാര്യസ്ഥതക്കെതിരെ കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി

റേഷൻ സംവിധാനം അട്ടിമറിച്ച് ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന പിണറായി സർക്കാറിൻ്റെ കെടും കാര്യസ്ഥതക്കെതിരെ കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി . ഡി സി സി പ്രസിഡൻ്റ് അഡ്വ.കെ പ്രവീൺ കുമാർ പെരുവട്ടൂരിൽ ധർണ ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡൻറ് രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷനായി.പി  രത്ന വല്ലി, നടേരി ഭാസ്ക്കരൻ, ടി.പി കൃഷ്ണൻ, വി.ടി സുരേന്ദ്രൻ, വേണുഗോപാൽ, അരുൺമണമൽ ,പി.കെ പുരുഷോത്തമൻ, അൻസാർ കൊല്ലം, സുനിൽ വിയ്യൂർ, വിനോദ് കുമാർ, ചെറുവക്കാട് രാമൻ, കെ.ഉണ്ണികൃഷ്ണൻ, ഖാദർ കുന്നത്ത്, കൗൺസിലർ ജിഷ എന്നിവർ സംസാരിച്ചു.

സന്തോഷ് പെരുവട്ടൂർ, മുരളി പാറാട്ട് , ടി.ടി ഷൈജു ,ശിശോൺ ദാസ് , റീജ, രമേശ് ഗോപാൽ, കെ. മിഥുൻ എന്നിവർ നേതൃത്വം നൽകി.

Comments

COMMENTS

error: Content is protected !!