KOYILANDILOCAL NEWSMAIN HEADLINES
റോട്ടാവൈറസ് വാക്‌സിന്‍ നല്‍കി തുടങ്ങി
കൊയിലാണ്ടി: ജില്ലയില്‍ പ്രസവിച്ച് 6 ആഴ്ച പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ഇനി മുതല്‍ വയറിളക്ക രോഗത്തിനെതിരെയുള്ള റോട്ടാവൈറസ് വാക്‌സിന്‍ നല്‍കി തുടങ്ങി. റോട്ടാ വൈറസ് വളരെയേറെ സാംക്രമിക സ്വഭാവമുള്ള ഒരു വൈറസാണ്. ഇത് കുഞ്ഞുങ്ങളില്‍ വയറിളക്കം ഉണ്ടാക്കുന്നു. ലോകത്ത് ശിശു മരണങ്ങളില്‍ 40% വും വയറിളക്കരോഗങ്ങള്‍ മൂലമാണ് സംഭവിക്കുന്നത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വെച്ച് നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. ശിശുരോഗ വിഭാഗം ഡോക്ടര്‍മാരായ ഡോ: സുജിത് കുമാര്‍, ഡോ: ധന്യ നാരായണ്‍ , ജെ.എച്ച്.ഐ.സുരേഷ് ബാബു ,ജെ.പി.എച്ച് എന്‍.കെ.കെ. ലത. തുടങ്ങിയവര്‍ പങ്കെടുത്തു.
Comments