റോഡിൽ ഒരു ദിനം പൊലിയുന്നത് 11 ജീവൻ

തിരുവനന്തപുരം∙ സംസ്ഥാനത്തെ വാഹനാപകടങ്ങളിൽ ഒരു ദിവസം പൊലിയുന്നതു ശരാശരി 11 ജീവനുകൾ. മന്ത്രി എ.കെ ശശീന്ദ്രനാണു നിയമസഭയിൽ നിയമസഭയിൽ കണക്ക് അവതരിപ്പിച്ചത്.

 

∙ കഴിഞ്ഞ 3 വർഷത്തിനിടെ റോഡപകടങ്ങളിൽ മരിച്ചവർ– 12392

 

∙ അമിതവേഗം മൂലം റദ്ദാക്കിയത് 2192 ലൈസൻസുകൾ

 

∙ ഇതര സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത് കേരളത്തിൽ ഓടുന്ന വാഹനങ്ങൾ– 126188

 

6.1 ലക്ഷം വാഹനങ്ങളുടെ കാലാവധി കഴിഞ്ഞു

 

614681 സ്വകാര്യ വാഹനങ്ങളുടെ റജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞതായി മോട്ടർ വാഹന വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തരം വാഹനങ്ങൾ ഓടുന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നു മന്ത്രി പറഞ്ഞു. മാർച്ച് 31 വരെ സംസ്ഥാനത്ത് 1.33 കോടി വാഹനങ്ങളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ട്രാൻസ്പോർട്ട് വാഹനങ്ങൾ 16.44 ലക്ഷവും നോൺ–ട്രാൻസ്‌പോർട്ട് വാഹനങ്ങൾ 1.16 കോടിയുമാണ്.

 

22 ക്യാമറുകൾ പ്രവർത്തനരഹിതം

 

മോട്ടർ വാഹനവകുപ്പ് സ്ഥാപിച്ച 143 ഓട്ടോമാറ്റിക് സ്പീഡ് എൻഫോഴ്‌സ്‌മെന്റ് ക്യാമറകളിൽ 22 എണ്ണം പ്രവർത്തിക്കുന്നില്ലെന്നു മന്ത്രി പറഞ്ഞു. 20.6 കോടി രൂപ ചെലവിലാണ് ഇവ സ്ഥാപിച്ചത്. അറ്റകുറ്റപണികൾക്കായി 34 ലക്ഷം രൂപ ചെലവഴിച്ചു.
Comments

COMMENTS

error: Content is protected !!