MAIN HEADLINES
ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല : ആശിഷ് മിശ്ര കീഴടങ്ങി
ന്യൂഡൽഹി: ലഘിംപൂർ ഖേരി കർഷക കൂട്ടക്കൊലക്കേസിൽ കുറ്റാരോപിതനായ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കോടതിയിൽ കീഴടങ്ങി. ആശിഷിന്റെ ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി ഒരാഴ്ചയ്ക്കകം കീഴടങ്ങാൻ ഉത്തരവിട്ടിരുന്നു. ന്യൂഡൽഹിയിൽ ജില്ലാ കോടതിയിലെത്തിയാണ് കീഴടങ്ങിയത്.
ഏപ്രിൽ 18നാണ് സുപ്രീംകോടതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിത്. വാദികളുടെ ഭാഗം കേൾക്കാത്ത അലഹബാദ് ഹൈക്കോടതി നടപടി തെറ്റാണെന്നും ഹരജികളിൽ ആദ്യം മുതൽ വാദം കേൾക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു. ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങാൻ ആശിഷ് മിശ്രക്ക് ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകുകയും ചെയ്യുകയായിരുന്നു.
Comments