ലഹരി ഉപഭോഗത്തിനെതിരെ ജാഗ്രതാസേന

വിമുക്തി – ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരി ജാഗ്രതാസേനക്ക് രൂപം നല്കി. 70 പേരുള്ള വളണ്ടിയർ സേന ലഹരിഉപയോഗം, ഉപഭോഗം എന്നിവക്കെതിരെ സജീവമായ ഇടപെടലുകൾ നടത്തും.

ഗ്രന്ഥാലയത്തിൽ നടന്ന പരിപാടിയിൽ കെ. ഭാസ്കരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പുതുതലമുറയെ വഴി തെറ്റിക്കുന്നതിനായി കുറുക്കുവഴികളുമായി പതിയിരിക്കുന്ന ലഹരിമാഫിയക്കെതിരെ ആബാല വൃദ്ധം ജനങ്ങളും കരുതിയിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


പലതരം രീതികളിൽ നമ്മുടെ ദൈനംദിന ജീവിത സാഹചര്യങ്ങളിലേക്ക് ഏതു നിമിഷവും കടന്നു വരാൻ ലഹരി മാഫിയ നിരന്തരം നടത്തുന്ന ശ്രമങ്ങളെ നിസ്സാരമായി കാണരുത്. സന്ധിയില്ലാത്ത സമരമാർഗ്ഗത്തിലൂടെ മാത്രമേ ഈ അവസ്ഥക്ക് അറുതി വരുത്താനാവുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സോമൻ,ബോധി പ്രസിഡണ്ട് എൻ വി സദാനന്ദൻ, സെക്രട്ടറി വിപിൻദാസ്, ലൈബ്രേറിയൻ ഗീത കെ കെ എന്നിവർ സംസാരിച്ചു. ജാഗ്രതാ സേനാ വളണ്ടിയർമാർ ലഹരി വിരുദ്ധ ദീപമാല തെളിയിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ അംഗങ്ങൾ ഏറ്റു ചൊല്ലി.

Comments

COMMENTS

error: Content is protected !!