മേലൂർ കെ എം എസ്സ് ലൈബ്രറിയിൽ ‘വയോമിത്രം ‘വയോജന സംഗമം സംഘടിപ്പിച്ചു

മേലൂർ കെ എം എസ്സ് ലൈബ്രറിയിൽ ‘വയോമിത്രം ‘വയോജന സംഗമം സംഘടിപ്പിച്ചു.  മേലൂർ കെ എം എസ്സ് ലൈബ്രറിയിൽ നടന്ന സംഗമം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ വി രാജൻ ഉദ്ഘാടനം ചെയ്തു. വിനോദ് ആതിര മുഖ്യ പ്രഭാഷണം നടത്തി.

മുൻ എം എൽ എയായ പി വിശ്വൻ ആശംസകൾ നേർന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി വേണു അദ്ധ്യക്ഷനായി. കെ സദാനന്ദൻ സ്വാഗതം പറഞ്ഞു. വി എം ഗംഗാധരൻ നന്ദി രേഖപ്പെടുത്തി.

Comments

COMMENTS

error: Content is protected !!