CALICUTDISTRICT NEWS
ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ആൽകോ സ്കാൻ വാൻ
ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ആൽകോ സ്കാൻ വാൻ ജില്ലയിലെത്തി. ഏതു തരം ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാലും ആൽകോ സ്കാൻ അത് കണ്ടെത്തും. ഉപയോഗിച്ച ലഹരിവസ്തു എന്താണെന്ന് കൃത്യമായി മനസ്സിലാക്കുകയും ചെയ്യും.
മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പഴയ ബ്രത്ത് അനലൈസർ തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷേ, ഊതിയാൽ മണം കിട്ടാത്ത ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരെ പിടികൂടാനാണ് ഈ വണ്ടി. ഉമിനീർ സാമ്പിളായി എടുത്ത് ഉപയോഗിച്ച ലഹരിപദാർഥം എന്താണെന്ന് വേഗത്തിൽ തിരിച്ചറിയാനുള്ള സംവിധാനം വാഹനത്തിലുണ്ട്. മെഡിക്കൽ കേന്ദ്രത്തിൽ കൊണ്ടുപോകാതെ വാനിൽത്തന്നെ ഫലമറിയാം.
Comments