ലൈബ്രറി അസിസ്റ്റന്‍റ് അഭിമുഖം
തിരൂര്‍: തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാല ലൈബ്രറിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ലൈബ്രറി അസിസ്റ്റന്‍റിനെ നിയമിക്കുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിനായി അഭിമുഖം നടത്തുന്നു. 2019 ഒക്ടോബര്‍ 1 ന് രാവിലെ 10.30 ന് മലയാളസര്‍വ്വകലാശാലയുടെ ‘അക്ഷരം’ ക്യാമ്പസില്‍ വച്ചാണ് അഭിമുഖം . യോഗ്യത ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദാനന്തരബിരുദം (M.LISc ) അല്ലെങ്കില്‍ തത്തുല്യം. സര്‍വകലാശാല/കോളേജ് ലൈബ്രറികളിലെ പ്രവൃത്തി പരിചയം, അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം, കോഹ ലൈബ്രറി ഓട്ടോമേഷന്‍ സോഫ്റ്റ് വെയറിലുള്ള പ്രവൃത്തി പരിചയം. പ്രായം 35 വയസ്സ് വരെ (നിയമാനുസൃതമായ ഇളവുകള്‍ ബാധകം). ഒഴിവുകളുടെ എണ്ണം 1 (ഒന്ന്) ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.