KOYILANDILOCAL NEWS
ലൈൻ മേൻ ഷോക്കേറ്റു മരിച്ചു
കൊയിലാണ്ടി: ലൈൻമാൻ ഷോക്കേറ്റു മരിച്ചു. ചേമഞ്ചേരി കൊളക്കാട് എടവലത്ത് ശ്രീജേഷ് (39) ആണ് മരിച്ചത്.തിങ്കളാഴ്ച്ച വൈകീട്ട് കാപ്പാട് ഗാമാസ്തൂപത്തിനു സമീപം ട്രാൻസ്ഫോർമറിൽ ജോലിയെടുക്കവെ ഷോക്കേറ്റു വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെ.എസ്.ഇ.ബി.യുടെ അനാസ്ഥയാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ‘രാമൻനായരുടെയും, അമ്മാളു അമ്മയുടെയും, മകനാണ്. സഹോദരങ്ങൾ.മനു, അനിൽകുമാർ, റിനേഷ്, രാജീവൻ. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി. മൂന്നു മാസം മുമ്പാണ് പൂക്കാട് കെ.എസ്.ഇ.ബി ഓഫിസിൽ ജോലിക്കെത്തിയത്.
Comments