ലോകകപ്പിലെ പതിവ് തെറ്റിയില്ല; ഇന്ത്യ ജയിച്ചു, പാകിസ്താനോടും മഴയോടും

മാഞ്ചസ്റ്റർ: ലോകകപ്പിൽ ഇന്ത്യ പാകിസ്താനെ 89 റൺസിന്‌ തകർത്തു. പാകിസ്താൻ ഇന്നിംഗ്‌സിലും വില്ലനായി മഴയെത്തിയതോടെ ലക്ഷ്യം പുനർനിശ്ചയിച്ചു. ഇതോടെ ഇന്ത്യ മഴക്കളിയിലും വിജയം സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 336 റൺസ് എടുത്തു. രോഹിത് ശർമ നേടിയ 140 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായത്. 113 പന്തിൽനിന്നായിരുന്നു ഹിറ്റ്മാന്റെ ഈ പ്രകടനം.

 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്താൻ 35 ഓവറിൽ 166 റൺസ് എടുത്തപ്പോൾ കളി മഴ മുടക്കി. പിന്നീട് കളി 40 ഓവറായി വെട്ടിച്ചുരുക്കി. വിജയ ലക്ഷ്യം പുനഃക്രമീകരിച്ചപ്പോൾ പാകിസ്താന് ജയിക്കാൻ 5 ഓവറിൽ 136 റൺസ് വേണ്ട അവസ്ഥയിലെത്തി.

 

അങ്ങനെ പതിവുപോലെ ഈ ലോകകപ്പിലും പാകിസ്താൻ ഇന്ത്യയോട് അടിയറവ് പറഞ്ഞു. ഏഴ് തവണ ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ പോരാട്ടമുണ്ടായപ്പോഴും വിജയം ഇന്ത്യക്കൊപ്പമാണ് നിലകൊണ്ടത്.
Comments

COMMENTS

error: Content is protected !!