CALICUTDISTRICT NEWS
ലോക എയ്ഡ്‌സ് ദിനാചരണം വിവിധ പരിപാടികളോടെ നടത്തും
ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഉദ്ഘാടനം നടക്കാവ് ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. വിവിധ പരിപാടികളോടെ നവംബര്‍ 27 മുതല്‍ ഡിസംബര്‍ അഞ്ച് വരെയാണ് വാരാചരണം നടക്കുക. പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. എയ്ഡ്‌സ് ദിനാചരണം ഒരു ആഴ്ച മാത്രമായി ചുരുങ്ങാതെ വര്‍ഷം മുഴുവന്‍ നീളുന്ന വിധത്തില്‍ ആയിരിക്കണമെന്നും എയ്ഡ്‌സ് രോഗത്തിന് കാരണമാവുന്ന പ്രശ്‌നങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ ആവശ്യമായ നീക്കങ്ങള്‍ ഉണ്ടാവണമെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലാ ഭരണകൂടം, ജില്ലാ എയ്ഡ്‌സ് പ്രിവന്‍ഷന്‍ കണ്‍ട്രോല്‍ സൊസൈറ്റി, ആരോഗ്യവകുപ്പ് എന്നിവര്‍ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എന്‍.സി.സി, എസ്.പി.സി, എന്‍.എസ്.എസ്, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ബോധവല്‍കരണ റാലിയോടെ രാവിലെ 9.30 നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. പൊതുചടങ്ങ്, എയ്ഡ്‌സ് ബോധവല്‍കരണ സെമിനാര്‍, പോസ്റ്റര്‍ പ്രദര്‍ശനം, എയ്ഡ്‌സ് ദിന സത്യപ്രതിജ്ഞയെടുക്കല്‍, കലാപരിപാടികള്‍ എന്നിവ അരങ്ങേറും.
ഇന്നലെ (27-11-2019) വനിതാ സൊസൈറ്റിയും ജെ.ഡി.റ്റി കോളേജ് ഓഫ് നഴ്‌സിംഗും സംയുക്തമായി മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ ഫ്‌ലാഷ് മൊബ് അവതരിപ്പിച്ചു. ഡിസംബര്‍ അഞ്ച് വരെ ജില്ലയുടെ വിവിധ ഇടങ്ങളില്‍ ബോധവല്‍കരണ സെമിനാറുകള്‍, പോസ്റ്റര്‍ മേക്കിംഗ്, ക്വിസ് മത്സരം, തെരുവ് നാടകം, മൈം എന്നിവ നടത്തും.
യോഗത്തില്‍ ഡെപ്യൂട്ടി കലകടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ പി.പി പ്രമോദ് കുമാര്‍, അഡീഷണല്‍ ഡി.എം.ഒ ഡോ ആശാദേവി, ഡോ.നവീന്‍, മാസ്സ് മീഡിയ ഓഫീസര്‍ എം.പി മണി, ഉദ്യാഗസ്ഥര്‍, വിവിധ എന്‍.ജി.ഒ പ്രതിനിധികള്‍, സാമൂഹ്യ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments