കൊയിലാണ്ടിയിൽ 360 ലിറ്റർ വാഷ് കണ്ടെടുത്തു

കൊയിലാണ്ടി: കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ വ്യാപകമായ റെയ്ഡില്‍ 360 ലിറ്റര്‍ വാഷ് കണ്ടെടുത്ത് കേസാക്കി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. സജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് കൊയിലാണ്ടി വിയൂര്‍ പുളിയഞ്ചേരി ദേശത്തു നിന്നും ഉടമസ്ഥന്‍ ഇല്ലാത്ത നിലയില്‍ സൂക്ഷിച്ച 360 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചത്. രേഖകളും, സാമ്പിളും കൊയിലാണ്ടി റേഞ്ച് ഓഫീസില്‍ ഹാജരാക്കി. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ബിജുമോന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനില്‍ ,ഫെബിന്‍ എല്‍ദോസ്, ഡ്രൈവര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!