KOYILANDILOCAL NEWS
ലോക ജല ദിനത്തിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ ജലസഭ ചേർന്നു
കൊയിലാണ്ടി: ലോക ജല ദിനത്തിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ ജലസഭ ചേർന്നു. ഓരോ തുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ജല സഭ ചേർന്നത്.
ഈ സന്ദേശം ഉയർത്തി മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ അവതരിപ്പിച്ച മാജിക്കിൽ പങ്കാളിയായി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ജലസഭ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി.പ്രജില, ഇ.കെ.അജിത്, കെ.എ.ഇന്ദിര, നിജില പറവകൊടി, കൗൺസിലർ പി.രത്നവല്ലി, ഹെൽത്ത് ഇൻസ്പെക്ടർ കെ. റിഷാദ് എന്നിവർ സംസാരിച്ചു. നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ പി.പ്രകാശ് “ജലസുരക്ഷ, ജല സമൃദ്ധി എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.
Comments